ഡിവൈഎഫ്ഐ കൃഷ്ണഗിരി മേഖലാ കമ്മിറ്റി നിർമ്മിച്ച സ്നേഹവീട് കുടുംബത്തിന് സംസ്ഥാന സെക്രട്ടറി സഖാവ് വി കെ സനോജ് കൈമാറി. ജില്ലാ സെക്രട്ടറി കെ റഫീഖ് , ജില്ലാ പ്രസിഡണ്ട് കെ എം ഫ്രാൻസിസ്, ജില്ലാ ട്രഷറർ ജിതിൻ കെ ആർ, സംസ്ഥാന കമ്മിറ്റിയംഗം ഷിജിഷിബു, ജില്ലാ കമ്മിറ്റി യംഗങ്ങളായ ടി പി റിഥുശോഭ്, ജസീല ഷാനിഫ്, കൃഷ്ണഗിരി മേഖലാ സെക്രട്ടറി റെഥിൻ ജോർജ്ജ്, റാഷിദ്, വിഷ്ണു, ഫാസിൽ തുടങ്ങിയവർ സംസാരിച്ചു.
