മന്ത്രി കെ രാധാകൃഷ്‌ണൻ നാളെ ജില്ലയിൽ

0

മാനന്തവാടി: ഡിജിറ്റലി കണക്ടഡ്‌ ട്രൈബൽ ഏരിയ പദ്ധതിയുടെ ഭാഗമായി ശനിയാഴ്‌ച മാനന്തവാടി മേരിമാത കോളേജിൽ ഗോത്രവിഭാഗക്കാർക്കായി നടത്തുന്ന ജീവിത ശൈലി രോഗനിർണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും മന്ത്രി കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും. രാവിലെ 10.30ന്‌ ആണ്‌ പരിപാടി.
ഡിജിറ്റലി കണക്ടഡ്‌ ട്രൈബൽ ഏരിയ പദ്ധതിയുടെ ഭാഗമായി നിയമിക്കുന്ന നേഴ്‌സുമാർ, എൻജിനിയർമാർ, മറ്റുജീവനക്കാർ എന്നിവർക്കുള്ള നിയമന ഉത്തരവും ചടങ്ങിൽ കൈമാറും. ഒ ആർ കേളു എംഎൽഎ അധ്യക്ഷനാകും.

Post a Comment

0Comments
Post a Comment (0)
To Top