വില വർദ്ധിച്ചതോടെ മോഷണവും പെരുകി ; ദുരിതത്തിലായി ഇഞ്ചിക്കർഷകർ.

0



മീനങ്ങാടി: ഇഞ്ചി വില പതിനായിരത്തിലെത്തിയതോടെ ജില്ലയിൽ വ്യാപകമായി വിലസുകയാണ് ഇഞ്ചി മോഷ്ടാക്കൾ .കഴിഞ്ഞ ദിവസങ്ങളിൽ വാഴവറ്റ പാക്കത്തും പരിസരങ്ങളിലും വ്യാപകമായാണ് ഇഞ്ചി മോഷണം നടന്നത്.
കാലാവസ്ഥാ വ്യതിയാനത്തോടും വന്യമൃഗശല്യത്തോടും പൊരുതിയാണ് ജില്ലയിലെ കർഷകർ കാർഷികവൃത്തിയിൽ തുടരുന്നത്. അതിനിടെ ഇഞ്ചിക്കർഷകർക്ക് പ്രതീക്ഷയായാണ് ഇഞ്ചിക്ക് വില കുതിച്ചുയർന്നത്.
അതോടൊപ്പം മോഷണവും പതിവായിരിക്കുകയാണ്. പ്രാദേശികമായി കൃത്യമായി ഗ്രാഹ്യമുള്ളവരാണ് മോഷ്ടാക്കളെന്നാണ് കർഷകർ പറയുന്നത്. പാക്കത്തും പരിസരങ്ങളിലുമായുള്ള കർഷകരുടെ ഇഞ്ചിയാണ് സമീപ ദിവസങ്ങളിൽ മോഷണം പോയതായി പറയുന്നത്.

Post a Comment

0Comments
Post a Comment (0)
To Top