കാക്കവയൽ : ലോക ജനസംഖ്യ ദിനാചരണത്തോടനുബന്ധിച്ച് കാക്കവയൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികൾ സംവാദം നടത്തി .സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടന്ന സംവാദം ഹെഡ്മാസ്റ്റർ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു . ജനസംഖ്യ വർദ്ധനവിനെ അടിച്ചമർത്തിയ ജപ്പാൻ പോലുള്ള ലോകരാഷ്ട്രങ്ങൾ നാമാവശേഷമാവുകയാണെന്നും, അടിച്ചമർത്തലിനു പകരം നിയന്ത്രണമാണ് പരിഹാരമെന്നും സംവാദം അഭിപ്രായപ്പെട്ടു. കൺവീനർ അജയൻ കെ മോഡറേറ്റർ ആയിരുന്നു .ഖദീജ ടീച്ചർ , ഖീലീൽറഹ് മാൻ , ബബിത പി എം , ജുമൈല പി ,വിദ്യാർത്ഥികളായ മുഹമ്മദ് ജഹാൻഷാ ,അപർണ എന്നിവർ സംസാരിച്ചു.
