കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.
ശക്തമായ ഒഴുക്കിൽപ്പെട്ടതാകാം മരണമെന്ന നിഗമനത്തിലാണ് പോലീസ്. കുണ്ടു വയലിലിലെ വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും. നാട്ടുകാർ സുരിച്ചേട്ടൻ എന്ന് സ്നേഹത്തോടെ വിളിക്കുന്ന സുരേന്ദ്രനെ അവസാനമായി ഒരു നോക്കു കാണാനായി നിരവധിയാളുകളാണ് പ്രദേശത്തേക്ക് വന്ന് കൊണ്ടിരിക്കുന്നത്. മരണം നടന്നത് വെള്ളം ഉളളിൽ ചെന്നാണെന്നാണ് റിപ്പോർട്ട്, ജീവികളുടെ ആക്രമണം ഉണ്ടായതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
