നിയന്ത്രണംവിട്ട ഇരുചക്രവാഹനം മതിലിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. സഹയാത്രികന് പരിക്ക്.

0


സുൽത്താൻ ബത്തേരി: മൂലങ്കാവ് കൊട്ടനോട് കായപ്പുര രാജന്റെ മകൻ ഷാംജിത്ത്(19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്നു മലവയൽ നീലമാങ്ങ കോളനിയിലെ സനൽജ് (20) നെ ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. മരണപ്പെട്ട ഷാംജിത്തിന്റെ മൃതദേഹം സുൽത്താൻബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ദേശീയപാത 766ൽ കല്ലൂർ ടൗണിനു സമീപം പതിനൊന്നരയോടെയാണ് അപകടം. ബത്തേരി ഭാഗത്തുനിന്ന് കല്ലൂരിലേക്ക് പോകുകയായിരുന്ന ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top