കഞ്ചാവുമായി യുവാവ് പിടിയിൽ

0

മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ്റെ നേതൃത്വത്തിൽ ബാവലിയിൽ നടന്ന പരിശോധനയിലാണ് കർണാടക ഭാഗത്തുനിന്നും 50 ഗ്രാം കഞ്ചാവുമായി വന്ന യുവാവ് പിടിയിലായത്. മാനന്തവാടി എരുമത്തെരുവ് സ്വദേശി ഷഫീർ കെ (34) ആണ് പിടിയിലായത്. അറസ്റ്റിലായ ഷഫീർ മാനന്തവാടി ഭാഗങ്ങളിൽ യുവാക്കൾക്കും, വിദ്യാർത്ഥികൾക്കും കഞ്ചാവും മറ്റ് ലഹരി വസ്തുക്കളും വിതരണം ചെയ്യുന്ന പ്രധാന കണ്ണിയാണെന്നും നിരവധി എൻ.ഡി.പി.എസ് കേസുകളിലെ പ്രതിയാണെന്നുമാണ്  ബന്ധപ്പെട്ടവർ പറയുന്നത് 

Post a Comment

0Comments
Post a Comment (0)
To Top