മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി CDS നോട് രാഷ്ട്രീയ വിവേചനം കാണിക്കുന്നെന്ന് ആരോപിച്ച് മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് CPlM പ്രതിഷേധ മാർച്ച് നടത്തി.

0

ഭരണ സമിതിക്ക് CDS നോടുള്ള രാഷ്ട്രീയ വിവേചനവും, മെമ്പർ സെക്രട്ടറിക്ക് നിയമ വിരുദ്ധ ജനവിരുദ്ധ സമീപനവുമാണ് CDS നോടെന്ന് ആരോപിച്ചാണ് സി.പി.ഐ.എം മീനങ്ങാടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയത്. CDS മെമ്പർ സെക്രട്ടറി ചുമതലയേറ്റശേഷം CDS അംഗങ്ങളെ മാനസികമായി നിരന്തരം പീഡിപ്പിക്കുകയാണ്.  ബൈലോ പ്രകാരം പ്രവർത്തിക്കുന്ന  കുടുംബശ്രീയെ മോശമായി ചിത്രീകരിക്കുന്ന ഉദ്യോഗസ്ഥയെ പോലും നിയന്ത്രിക്കാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടുന്ന ആളുകൾക്ക് കഴിയുന്നില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും, സി.പി ഐ എം ജില്ലാ കമ്മറ്റി അംഗവുമായ ബീന വിജയൻ പറഞ്ഞു.
മീനങ്ങാടി സ്കൂൾ ജംഗ്ഷനിൽ നിന്നു മാണ് മാർച്ച് ആരംഭിച്ചത്.  VA അബ്ബാസ്,   MR ശശിധരൻ , CPIM ജില്ലാ കമ്മിറ്റി മെമ്പർ പി വാസുദേവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് C അസൈനാർ
 , V സുരേഷ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0Comments
Post a Comment (0)
To Top