115.28 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ.

0


സുൽത്താൻ ബത്തേരി :115.28 ഗ്രാം എം.ഡി.എം.എയു മായി യുവാവ് പിടിയിൽ. കോഴിക്കോട് ഒളവണ്ണ സ്വദേശി മുബാറക്ക് മൻസിൽ ലബിബുൽ മുബാറക്ക്‌ (29) നെയാണ് ബത്തേരി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ബത്തേരി സബ് ഇൻസ്‌പെക്ടർ ശശികുമാർ കെ വി യുടെ നേതൃത്വത്തിൽ ബത്തേരിയിലെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് യുവാവിനെ പിടികൂടിയത്. സിവിൽ പോലീസ് ഓഫീസർമാരായ രാജീവ്‌, നൗഫൽ തുടങ്ങിയവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു തുടർനടപടികൾ സ്വീകരിച്ചു വരികയാണ്. ഓണത്തിനോടനുബന്ധിച്ച് ലഹരിക്കടത്ത് കൂടാൻ സാധ്യതയുള്ളതിനാൽ പോലീസ് വ്യാപകമായി പരിശോധന നടത്തുമെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പദം സിങ് ഐ. പി.എസ് അറിയിച്ചു.

Post a Comment

0Comments
Post a Comment (0)
To Top