തിരുവനന്തപുരം: സപ്ലൈകോ ഓണം മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം തിരുവനന്തപുരം പുത്തരിക്കണ്ടം നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷത വഹിക്കും. മന്ത്രി ആന്റണി രാജു ആദ്യവില്‍പ്പന നടത്തും. മന്ത്രി വി. ശിവന്‍കുട്ടി ശബരി ഉത്പന്നങ്ങളുടെ റീബ്രാന്‍ഡിങ്ങും പുതിയ ശബരി ഉത്പന്നങ്ങളുടെ പരിചയപ്പെടുത്തലും നിര്‍വഹിക്കും. ശശി തരൂര്‍ എം.പി, ഡെപ്യൂട്ടി മേയര്‍ പി.കെ രാജു എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.
