രാജ്യം 77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ നിറവില്‍

0

ഇന്ന് ഓഗസ്റ്റ് 15, മൂന്നു വര്‍ണ്ണങ്ങളില്‍ ഇന്ത്യ ഒന്നിക്കുന്ന ദിനം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ അധിനിവേശത്തിന്റെ കോളനിവല്‍ക്കരിച്ച ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം പിടിച്ചെടുത്ത ദിനം.

സ്വാതന്ത്രസമരത്തില്‍ നേരിട്ടു പങ്കെടുത്ത തലമുറ എന്നും പോരാട്ടസ്മരണകളുടെ യൗവ്വനങ്ങളിലാണ്. അവര്‍ക്ക് വാര്‍ദ്ധക്യമില്ല, മരണമില്ല. സ്വാതന്ത്ര്യാനന്തര കാലത്തു ജനിച്ചവരുടെ തലമുറയാണ് ഇന്ന് ഇന്ത്യയെ നയിക്കുന്നവര്‍. ദേശീയതയുടേയും പോരാട്ടത്തിന്റെയും ഓര്‍മ്മകള്‍ ഇന്ന് ഓരോ ഭാരതീയനിലും അലയടിക്കും. പൂര്‍വ്വികര്‍ ബലിനല്‍കിയ ജീവനിലാണ് ഇന്ന് നാം സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നറിയുക.ഒരിക്കലും അടിമത്തത്തിലേയേക്ക് തിരിച്ചു പോകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുക

വര്‍ഷങ്ങള്‍ നീണ്ട ബ്രിട്ടീഷ് അടിമത്ത ഭരണത്തില്‍ നിന്ന് മോചനം നേടിയതിന്റെ സ്മരണ പുതുക്കിയാണ് ഇന്ത്യ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. നമ്മുടെ വീരന്മാരുടെ ത്യാഗത്തെ ഓര്‍മ്മപ്പെടുത്തുന്ന ദിനമാണ് സ്വാതന്ത്ര്യദിനം. 1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്ര്യയായി. തുടര്‍ന്ന് 1948 ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ ഒന്നാം വാര്‍ഷികം നടന്നു. ആ കണക്കുകൂട്ടല്‍ പ്രകാരം 2023-ല്‍ ഇത് സ്വാതന്ത്ര്യത്തിന്റെ 76-ാം വര്‍ഷം കുറിക്കും.

Post a Comment

0Comments
Post a Comment (0)
To Top