എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന ഒരു ലോകസങ്കല്‍പ്പമാണ് ഓണമെന്ന് മുഖ്യമന്ത്രി

0



തിരുവനന്തപുരം : എല്ലാവരും സന്തോഷത്തോടെയും സംതൃപ്തിയോടെയും ജീവിക്കുന്ന ഒരു ലോകസങ്കല്‍പ്പമാണ് ഓണം മുന്നോട്ടുവെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ഈ ഓണക്കാലം സമൃദ്ധമാക്കാൻ 60 ലക്ഷത്തോളം ക്ഷേമപെൻഷൻ ഗുണഭോക്താക്കള്‍ക്കുള്ള പെൻഷൻ വിതരണം ആരംഭിക്കുകയാണ്. ഓണസമ്മാനമായി രണ്ടുമാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷനുകള്‍ 1,762 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചതായി മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

ഈ മാസം രണ്ടാം വാരം ആരംഭിച്ചു 23 വരെയാണ് പെൻഷൻ വിതരണം ചെയ്യുക. പെൻഷൻ ഗുണഭോക്താക്കളില്‍ പകുതിയോളം പേര്‍ക്ക് ബാങ്ക് അക്കൗണ്ടില്‍ പെൻഷൻ തുക എത്തും. ബാക്കിയുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴിയാണ് പെൻഷനെത്തുക.

കേന്ദ്രത്തില്‍ നിന്ന് ന്യായമായും ലഭിക്കേണ്ട പല പദ്ധതി, നികുതി വിഹിതങ്ങളും പിടിച്ചുവെക്കപ്പെട്ടതുകൊണ്ട് കേരളം വലിയ സാമ്ബത്തിക ഞെരുക്കം നേരിടുകയാണ്. ഈ പ്രതിസന്ധി ഘട്ടത്തിലും അവശ ജനവിഭാഗത്തിന്റെ ക്ഷേമമുറപ്പാക്കാനുള്ള നിരവധി നടപടികളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. മുടക്കമില്ലാതെ തുടര്‍ന്നുവരുന്ന ക്ഷേമപെൻഷൻ വിതരണം ഈ ജനകീയ വികസന കാഴ്ചപ്പാടിന്റെ തുടര്‍ച്ചയാണെന്നും എല്ലാവരും സംതൃപ്തിയോടെ ജീവിക്കുന്ന കൂടുതല്‍ സുന്ദരമായ കേരളത്തെ കെട്ടിപ്പടുക്കാനുള്ള ചുവടുവെപ്പുകളാണ് ഈ വികസന നടപടികളെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

Post a Comment

0Comments
Post a Comment (0)
To Top