ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി മദ്യം മയക്കുമരുന്നുകൾ നിരോധിത പുകയില ഉല്പന്നങ്ങൾ എന്നിവ കണ്ടെത്തുന്നതിനും ,കടത്തും , വിപണനവും തടയുന്നതിനുമായി
മാനന്തവാടി എക്സൈസ് സർക്കിൾ, റെയ്ഞ്ച് പാർട്ടികളുടെ നേതൃത്വത്തിൽ പോലീസ് ഡോഗ് സ്ക്വാഡുമായി ചേർന്ന് ബാവലി തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റുകളിൽ സംയുക്ത വാഹന പരിശോധന നടത്തി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രൻ , എകസൈസ് ഇൻസ്പെക്ടർ മണികണ്ഠൻ വി.കെ , സി.ഇ. ഒ മാരായ ദീപു , വിപിൻ കുമാർ ,വജീഷ് . പോലീസ് ഡോഗ് സ്ക്വാഡിലെ രാകേഷ് ,അനിൽ സക്കറിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വരും ദിവസങ്ങളിലും ലഹരി വസ്തുക്കൾ കണ്ടെത്തുവാൻ പരിശീലനം ലഭിച്ച
ഡോഗ് സ്ക്വാഡിൻ്റെ സേവനം പ്രയോജനപ്പെടുത്തി പരിശോധന തുടരാനാണ് തീരുമാനം
