മീനങ്ങാടി: ഇന്ത്യൻ വ്യോമസേനയിലെ വിവിധ തൊഴിലവസരങ്ങളെയും , പ്രവേശന രീതികളെയും കുറിച്ച് മിനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ മാർഗ നിർദേശ സെമിനാർ സംഘടിപ്പിച്ചു.
ഇന്ത്യൻ എയർ ഫോഴ്സ് എറണാകുളം റെജിമെന്റിലെ ഓഫീസർമാരായ പി.കെ ഷെറിൻ , വി.എസ് ശ്യാംജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി. പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , കരിയർ ഗൈഡ് ഡോ. ബാവ കെ. പാലുകുന്ന്, പി.ടി ജോസ് എന്നിവർ സംസാരിച്ചു.
