കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0

കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റും (KEMU) സുൽത്താൻ ബത്തേരി അസി.എക്സൈസ് ഇൻസ്‌പെക്ടർ കെ.ബി. ബാബുരാജും സംഘവും പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത്‌ നടത്തിയ  പരിശോധനയിലാണ് കഞ്ചാവുമായി യുവാക്കൾ പിടിയിലായത്. ഇവർ ഉപയോഗിച്ച  KL 20 P 7632 പൾസർ  ബൈക്കിൽ രഹസ്യ അറയിൽ സുക്ഷിച്ച150 ഗ്രാം  കഞ്ചാവാണ് പിടിച്ചെടുത്തത്. കഞ്ചാവ് കടത്തിയതിന്  കേണിച്ചിറ താഴമുണ്ട സ്വദേശികളായ താഴാനിയിൽ കിരൺ (20) കൊള്ളിയിൽ  പ്രവീൺ (28) എന്നിവരാണ് പിടിയിലായത്. കേണിച്ചിറ ഭാഗത്ത് കഞ്ചാവ് വിൽപ്പന നടത്തുന്നവരാണ് പിടിയിലായവരെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.


Post a Comment

0Comments
Post a Comment (0)
To Top