ചുരം യാത്ര;ചില മുൻകരുതലുകൾ ആവാം
വാഹനത്തിൽ ഇന്ധനം ആവശ്യത്തിനുണ്ടെന്ന് ഉറപ്പ് വരുത്തുക.
കുടിവെള്ളം,ഭക്ഷണം കയ്യിൽ കരുതുക.
ഗതാഗത തടസ്സം ഉണ്ടാവുന്ന സമയങ്ങളിൽ വൺ-വേ മാത്രം പാലിച്ച് വാഹനം ഓടിക്കുക. നമ്മുടെ വാഹനം കാരണം വീണ്ടും ഗതാഗത തടസ്സമുണ്ടാവരുത്.
റോഡിന്റെ ഇടത് വശം ചേർന്ന് മാത്രം വാഹനം ഓടിക്കുക.
കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിച്ച് വാഹനം ഓടിക്കുക.
ചുരം സംരക്ഷണ സമിതി, പോലീസ് എന്നിവരോട് സഹകരിക്കുക.
കയറ്റം കയറി വരുന്ന വലിയ ലോറികൾക്കും,ടൂറിസ്റ്റ് ബസ്സുകൾക്കും, മറ്റു ചരക്ക് വാഹനങ്ങൾക്കും വളവുകളിലും മറ്റു ഇടുങ്ങിയ സ്ഥലങ്ങളിലും ഒരു പ്രയാസവും ഇല്ലാതെ കടന്ന് പോവാൻ സഹകരിച്ച് കൊടുക്കുക.
നമ്മൾ കാണിക്കുന്ന അശ്രദ്ധമൂലം ആ വഴി കടന്ന് പോവാനുള്ള ആംബുലൻസ് പോലെയുള്ള അത്യാവശ്യ വാഹനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കാതിരിക്കുക.
ചുരം വഴി യാത്ര ചെയ്യുമ്പോൾ നിങ്ങൾക്ക് വരുന്ന പ്രതിസന്ധിയിൽ ചുരം സംരക്ഷണ സമിതിയെ ബന്ധപ്പെടാവുന്നതാണ്.
Contact No:
1. 9946935923
2. 9946299076
3. 9526675626
4. 8590990199
