കൈറ്റ് വിക്ടേഴ്‌സില്‍ SSLC, പ്ലസ് ടു റിവിഷന്‍ ക്ലാസുകള്‍; പത്താം ക്ലാസിന് രാവിലെ.

0

തിരുവനന്തപുരം: പൊതുപരീക്ഷയ്ക്ക് യ്യാറാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ റിവിഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു.

ഫെബ്രുവരി 19 മുതല്‍ 25 വരെയാണ് SSLC, പ്ലസ് ടു റിവിഷന്‍ ക്ലാസുകള്‍ നടക്കുക.

 സംപ്രേഷണ ടൈംടേബിള്‍ kite.kerala.gov.in-ല്‍ ലഭ്യമാണ്.

പത്താം ക്ലാസിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാല് ക്ലാസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

 പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ 9 മുതല്‍ 11 വരെ കൈറ്റ് വിക്ടേഴ്‌സിലും വൈകീട്ട് 6 മുതല്‍ 8 വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും. 

https://chat.whatsapp.com/BR3jPzBt8v9LXgy6XcJXjW

പ്ലസ് ടുക്കാര്‍ക്ക് വൈകുന്നേരം മൂന്ന് മുതല്‍ ആറ് വരെ ഓരോ വിഷയത്തിലെയും രണ്ട് ക്ലാസുകള്‍ വീതം ആറ് ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.

 പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ ആറ് മുതല്‍ ഒമ്ബത് മണി വരെ കൈറ്റ് വിക്ടേഴ്‌സിലും രാത്രി എട്ടു മുതല്‍ പതിനൊന്നു വരെ കൈറ്റ് വിക്ടേഴ്‌സ് പ്ലസിലും ഉണ്ടായിരിക്കും.


Tags

Post a Comment

0Comments
Post a Comment (0)
To Top