10 കിലോ ആംബർഗ്രീസുമായി രണ്ട് പേർ പിടിയിൽ.

0

കോഴിക്കോട് വിജിലൻസ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ഫ്ളൈയിങ് സ്ക്വാഡ് ഡി എഫ് ഒ അജിത്ത് കെ രാമനും കൽപറ്റ, കാസർഗോഡ്, കണ്ണൂർ ഫ്ളയിങ് സ്ക്വാഡ് ജീവനക്കാരും സംയുക്തമായി നടത്തിയ റെയിഡിലാണ് മീനങ്ങാടി കാര്യമ്പാടിക്കടുത്തുള്ള കൊറ്റിമുണ്ടയിലുള്ള ഹോംസ്റ്റേയുടെ മുൻപിൽ നിന്നും 10 കിലോ ആംബർഗ്രീസുമായി രണ്ട് പേർ പിടിയിലായത്. കാര്യമ്പാടി സ്വദേശി വി ടി പ്രജീഷ്, മുട്ടിൽ കൊളവയൽ സ്വദേശി രെബിൻ.കെ എന്നിവരാണ് പിടിയിലായത്. കാസർഗോഡ് സ്വദേശികൾക്ക് വിൽപ്പന നടത്താനായി കണ്ണൂരിൽ താമസിക്കുന്ന കർണാടക സ്വദേശിയിൽ നിന്നും കൊണ്ട് വന്നതാണ് ആംബർഗ്രീസ്. വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ പെടുത്തി സംരക്ഷിച്ച് വരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടമാണ് തിമിംഗല ഛർദ്ദി അഥവാ ആംബർഗ്രീസ്. തിമിംഗല ഛർദ്ദി ആയ ആംബർഗ്രീസ് വിൽപ്പന നടത്തുന്നത് 1972 ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. അന്താരാഷ്ട്ര മാർക്കറ്റിൽ വൻ വില ലഭിക്കുമെന്ന വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലാണ് ആംബർഗ്രീസ് വിൽപ്പനക്ക് ശ്രമിക്കുന്നത്. 
പരിശോധന സംഘത്തിൽ റെയിഞ്ച് ഫോറസ്ററ് ഓഫീസർമാരായ സജീവ്.എം.പി, വി. രതീശൻ, കെ. ഷാജീവ് ( റെയിഞ്ച് ഫോറസ്ററ് ഓഫീസർ ഗ്രെയിഡ് ), ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്ററ് ഓഫീസർമാരായ കെ.വി.ആനന്ദൻ, അരവിന്ദാക്ഷൻ കണ്ടോത്ത്പാറ, എ അനിൽകുമാർ, കെ ചന്ദ്രൻ ( ഡെപ്യൂട്ടി ആർ എഫ് ഒ ഗ്രെയിഡ് ) എസ് എഫ് ഒ മാരായ കെ.ബീരാൻകുട്ടി, ടി പ്രമോദ്കുമാർ, ഒ .സുരേന്ദ്രൻ, ബി എഫ് ഒ മാരായ പി ശ്രീധരൻ, എ ആർ സിനു, ജസ്റ്റിൻ ഹോൾഡൻ ഡി റൊസാരിയോ, കെ ആർ മണികണ്ഠൻ, വി പി വിഷ്ണു, ശിവജി ശരൺ, ഡ്രൈവർ പി പ്രദീപ് എന്നിവരുമുണ്ടായിരുന്നു.
Tags

Post a Comment

0Comments
Post a Comment (0)
To Top