വിൽപ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റർ മദ്യം പിടികൂടി.

0
സുൽത്താൻ ബത്തേരി കുപ്പാടി കോട്ടക്കുന്ന് ഭാഗത്ത് ഡ്രൈഡേ വിൽപ്പനക്കായി സൂക്ഷിച്ച 16.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. കൈവശം വെച്ച സൂക്ഷിച്ച വൈത്തിരി, പൊഴുതന കറുവൻത്തോട് രാമനിലയം വീട്ടിൽ രാജേഷ്കുമാർ (43) നെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാണ്ട് ചെയ്തു . വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസർ വിനീഷ് പി എസിൻ്റെ നേതൃത്വത്തിൽ 
പ്രിവന്റീവ് ഓഫീസർ ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ രഘു.വി, അൻവർ .സി , ജലജ എം.ജെ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Tags

Post a Comment

0Comments
Post a Comment (0)
To Top