വാഹനാപകടത്തിൽ 3 പേർക്ക് പരിക്ക്

0
 
വൈത്തിരി: വൈത്തിരി തളിപ്പുഴയ്ക്ക് സമീപം കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റു. 

കാട്ടിക്കുളം മാനത്ത് വീട്ടിൽ റിൻഷാദ് (22), ഷഹന (24), അസ്മ (46) എന്നിവർക്കാണ് പരിക്കേറ്റത്. 

പരിക്കേറ്റവർ വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കാട്ടിക്കുളത്ത് നിന്നും കോഴിക്കോട്ടേക്ക് പോകുന്ന കാറും എതിരെ വന്ന കാറും കൂട്ടി യിടിച്ചാണ് അപകടം.

Tags

Post a Comment

0Comments
Post a Comment (0)
To Top