കീം അപേക്ഷ ക്ഷണിച്ചു

0

തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് (KEAM) അപേക്ഷ ക്ഷണിച്ചു.

പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാവും എന്‍ജിനിയറിംഗ്, ഫാര്‍മസി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം. ഫാര്‍മസി കോഴ്സിനു പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പ്രവേശന പരീക്ഷയുടെ പേപ്പര്‍ ഒന്ന് (ഫിസിക്സ്, കെമിസ്ട്രി) യോഗ്യത നേടിയിരിക്കണം.

ആര്‍ക്കിടെക്ചര്‍ കോഴ്സ് പ്രവേശനത്തിന് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ നടത്തുന്ന NATA 2023 യോഗ്യത 2023 ജൂണ്‍ 30 നുള്ളില്‍ നേടിയിരിക്കണം. 

മെഡിക്കല്‍‌, മെഡിക്കല്‍ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് 2023 യോഗ്യത നേടിയിരിക്കണം.

എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷയുടെ ഒന്നാം പേപ്പര്‍ (ഫിസിക്സ്, കെമിസ്ട്രി) മേയ് 15ന് രാവിലെ 10 മുതല്‍ 12.30 വരെയും രണ്ടാം പേപ്പര്‍ (മാത്തമാറ്റിക്സ്) ഉച്ചകഴിഞ്ഞ് 2.30 മുതല്‍ അഞ്ചു വരെയും നടക്കും. ജൂണ്‍ 20 നുള്ളില്‍ എന്‍ജിനിയറിംഗ് ഫലം പ്രഖ്യാപിക്കും.

Tags

Post a Comment

0Comments
Post a Comment (0)
To Top