തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം ഏര്‍പ്പെടുത്തിയ ഫോക്കസ് ഏരിയ ഇളവുകളെല്ലാം പിന്‍വലിച്ചുള്ള എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇന്ന്തു ടക്കമാകും
2021, 2022 വര്‍ഷങ്ങളിലാണ് പാഠഭാഗങ്ങള്‍ക്ക് ഫോക്കസ് ഏരിയ പരിഗണന നല്‍കി പരീക്ഷ നടത്തിയത്. ആദ്യ ദിവസം രാവിലെ 9.30 മുതല്‍ 11.15 വരെ ഒന്നാം ഭാഷ -പാര്‍ട്ട് ഒന്ന് പരീക്ഷയാണ് നടക്കുക. തുടക്കത്തിലെ 15 മിനിറ്റ് ചോദ്യങ്ങള്‍ വായിച്ച് മനസ്സിലാക്കാനുള്ള സമാശ്വാസ സമയമാണ്. മാര്‍ച്ച് 29ന് അവസാനിക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ ഇത്തവണ 4,19,362 വിദ്യാര്‍ഥികളാണുള്ളത്. പ്രൈവറ്റായി 192 പേരും പരീക്ഷയെഴുതും. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. 2960 കേന്ദ്രങ്ങളിലാണ് പരീക്ഷ. ഗള്‍ഫില്‍ 518 പേരും ലക്ഷദ്വീപില്‍ 289 വിദ്യാര്‍ഥികളും പരീക്ഷയെഴുതും
ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് വെള്ളിയാഴ്ച തുടക്കമാകും. രാവിലെ 9.30നാണ് പരീക്ഷ ആരംഭിക്കുക. 4,25,361 വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയും 4,42,067 രണ്ടാം വര്‍ഷ പരീക്ഷയുമെഴുതും. മാര്‍ച്ച് 30നാണ് ഹയര്‍ സെക്കന്‍ഡറി പരീക്ഷ പൂര്‍ത്തിയാകുക. 389 കേന്ദ്രങ്ങളിലായി നടക്കുന്ന ഒന്നാം വര്‍ഷ വി.എച്ച്.എസ്.ഇ പരീക്ഷക്ക് 28,820 പേരും രണ്ടാം വര്‍ഷത്തിന് 30,740 പേരും ഹാജരാകും. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ പരീക്ഷ ഹാളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം നല്‍കാന്‍ ക്രമീകരണം നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നുമുതല്‍ 26 വരെ 70 ക്യാമ്ബുകളിലായി നടക്കും. മേയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നു മുതല്‍ മേയ് ആദ്യ വാരംവരെ 80 ക്യാമ്ബുകളിലായി നടക്കും. വി.എച്ച്.എസ്.ഇ മൂല്യനിര്‍ണയവും ഇതേ സമയത്ത് നടക്കും.

