തോൽപെട്ടിയിൽ മാനന്തവാടിസർക്കിൾഇൻസ്പക്ടർസുജിത്ത് ചന്ദ്രന്റെയും തോൽപ്പെട്ടിഎക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് സംഘത്തിന്റെയും നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം നടത്തിയ വാഹന പരിശോധയ്ക്കിടെ കെ എൽ 18 കെ 6648ഡെസ്റ്റർ കാറിൽ കടത്തുകയായിരുന്ന 292 ഗ്രാം എം ഡി എം എ യുമായി കോഴിക്കോടു സ്വദേശികളായ രണ്ടു യുവാക്കൾ പിടിയിലായി. കോഴിക്കോട് പോറ്റമ്മൽ സ്വദേശി കരിമുറ്റത്ത് ജോമോൻ ജയിംസ് (22),എടക്കാട് സ്വദേശി മണ്ടേയാറ്റം പടിക്കൽ അഭിനന്ത്.എ.എൽ (19) എന്നിവരാണ് പിടിയിലായത്.മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജിനോഷ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ് പി,ആർ, വിഷ്ണു കെ. കെ, വൈശാഖ്. വി. കെ. അരുൺ കൃഷ്ണൻ .വി,അർജുൻ.എം,സനൂപ് കെ എസ് എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
