ലഹരിക്കെതിരെ ആസാദ് സേനയുമായി ജില്ലയിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർ എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതല ശില്പശാല സംഘടിപ്പിച്ചു.

0

മീനങ്ങാടി: വിദ്യാഭ്യാസ- സാമൂഹിക നീതി വകുപ്പുകൾ ,സംസ്ഥാന എൻഎസ്എസ് സെല്‍ എന്നിവ ചേർന്ന് രൂപീകരിച്ച ലഹരി വിരുദ്ധ 
ആസാദ് സേന എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്ക് ജില്ലാതല ശില്പശാല നടത്തി.സുൽത്താൻബത്തേരി നിയോജകമണ്ഡലം എംഎൽഎ.ഐസി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ഇ കെ വിനയൻ അധ്യക്ഷത വഹിച്ചു. ഡോ. ആർ എൻ അൻസർ മുഖ്യപ്രഭാഷകനായി. എൻ. എസ്.എസ് നാഷണൽ ട്രെയിനർ ബ്രഹ്മനായകൻ മഹാദേവൻ, എൻഎസ്എസ് അലുമിനി കോ- ഓർഡിനേറ്റർ രതീഷ് കുമാർ, മീനങ്ങാടി പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ശ്രീനാരായണ നായിക്, എൻ.എസ്.എസ്. ജില്ലാ കൺവീനർ ശ്യാൽ കെ.എസ്, ജോസഫ് എം.ജെ,സുഭാഷ് വി പി, നിഖിൽ എം സി എന്നിവർ സംസാരിച്ചു.14 ജില്ലകളിലായി കേരളത്തിലുടനീളം ആസാദ് സേനയുടെ ശില്പശാല സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള എല്ലാ ജില്ലകളിലും ശില്പശാല പൂർണവിജയം കൈവരിച്ചിരുന്നു. സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധ പാനലിസ്റ്റുകളുടെ സാന്നിധ്യം ശില്പശാലയ്ക്ക് കരുത്തേകി. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജെ ഷാജി, കൺസൾട്ടന്റ് സൈക്കാട്രിസ്റ്റ് ഡോ. ജോ ടുട്ടു ജോർജ് , ലീഗൽ സർവീസ് സൊസൈറ്റി ആൻഡ് സൈക്കോളജിസ്റ്റ് അസ്വ. മേഴ്സി സി.കെ എന്നിവരുടെ പ്രാധിനിത്യത്തിൽ ലഹരിയിൽ നിന്ന് നമ്മുടെ തലമുറയെ എങ്ങനെ മോചിതരാക്കാം എന്നുള്ളമഹത്തായ കർമ്മ പദ്ധതിക്കാണ് തുടക്കം കുറിച്ചത്. വയനാട് ജില്ലയിലെ എല്ലാ എൻഎസ്എസ് കോഡിനേറ്റർ മാരുടെയും സാന്നിധ്യത്തിൽ വിവിധ ചർച്ചകൾക്കും ആശയങ്ങൾക്കും വഴിയൊരുക്കി ആസാദ്സേന ശില്പശാലയ്ക്ക് സമാപനം കുറിച്ചു.

Tags

Post a Comment

0Comments
Post a Comment (0)
To Top