വേനൽ കടുക്കുകയും കാടുമുഴുവൻ വരണ്ടുണങ്ങുകയും കർണാടക - തമിഴനാട് കാടുകളിൽ മാത്രമല്ല, വയനാടൻ കാടുകളിലും തീ കത്തി തുടങ്ങുകയും ചെയ്യുന്നതിനാൽ വയനാട്ടിലെ കാടിനുള്ളിൽ നടക്കുന്ന ഇക്കോ ടൂറിസം നിർത്തിവെക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വയനാടിൻ്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഉഷ്ണവും വരൾച്ചയും നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇക്കോ ടൂറിസത്തിൽ മുഴുകിയിരിക്കുന്ന ഗൈഡുമാരെയും മറ്റും തീ പ്രതിരോധ പ്രവർത്തനത്തിന്ന് ഉപയോഗിക്കേണ്ടതാണ്.
വയനാട്ടിലെ ഫോറസ്റ്റു ഡിവിഷനുകളിലെ മാനേജ്മെന്റ് പ്ലാനിലും വർക്കിംഗ് പ്ലാനുകളിലും മാർച്ചിലും ഏപ്രിലിലും ഇക്കോ ടൂറിസം നിരോധിച്ചിരിക്കെ ചില തത്പര കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങുകയാണ് ഫോറസ്റ്റുദ്യോഗസ്ഥർ എന്നും പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
വേനൽ കടുക്കുന്നതോടെ വെള്ളവും തീറ്റയും അന്വേഷിച്ച് വന്യജീവകൾ കൂട്ടം കൂട്ടമായി വയനാടൻ കാടുകളിൽ എത്താറുണ്ട്. നൂറു കണക്കിനു അംഗങ്ങളുള്ള കാട്ടാനകൂട്ടങ്ങൾ പരമ്പതാഗതമായി ഇവിടെ തമ്പടിക്കുന്നു.
കാടിനുള്ളിൽ വാഹനവും മനുഷ്യരും വന്യജീവികളുടെ സ്വൈര്യജീവിതം താറുമാറാക്കുമ്പോൾ അവ ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷികൾ നശിപ്പിക്കുക സ്വഭാവികമാണ്. ഇതൊക്കെ അറിയുന്നവരാണ് വനം ഉദ്യോഗസ്ഥർ.
മാത്രമല്ല ഉണങ്ങി വരണ്ട കരിയിലകളും കുറ്റിക്കാടുകളും ചേർന്ന് വെടിമരുന്നു ശാലയുടെ പരുവത്തിൽ നൽക്കുന്ന കാടുകളിൽ മനുഷ്യ സാന്നിദ്ധ്യം ഒട്ടും സുരക്ഷിതമല്ല. ടൂറിസ്റ്റുകളുടെ ജീവൻ പോലും അപകടത്തിവുന്ന സ്ഥിതി വിശേഷമാണുള്ളത് . ടൂറിസ്റ്റുകൾ മൂലം ചെമ്പ്രാ പീക്കിലും കുറുവയിലും അപ്പപ്പാറയിലുമുണ്ടായ തീപ്പിടത്തം അടുത്ത കാലത്താണ് ഉണ്ടായത്. ടൂറിസം കേന്ദ്രങ്ങൾ ഉടനടി വേനൽ കഴിയുന്നതുവരെ അടച്ചിടണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ഫോസ്റ്റ് സംരക്ഷണ സേനയുടെ തലവൻ , ചീഫ് വൈൽഡ് ലൈഫ് വാർഡൻ , തീ പ്രതിരോധത്തിന്റെ നോഡൽ ഓഫീസർ , എന്നിവർക്ക് അയച്ചിട്ടുണ്ട്. എൻ. ബാദുഷ, തോമസ്സ് അമ്പലവയൽ , പി.എം. സുരേഷ, എം ഗംഗാധരൻ ,എ.വി മനോജ് തുടങ്ങിയവർ സംസാരിച്ചു.
