ഒപ്പ് ശേഖരണം നടത്തി.

0
ജില്ലയിലെ വനം വന്യജീവി ദുരിതത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യവുമായി ജില്ലാ LDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒപ്പ് ശേഖരണത്തിന് മീനങ്ങാടി പഞ്ചായത്തിൽ തുടക്കമായി. ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിൽ നിന്നും ഒപ്പ് ശേഖരണം നടത്തി പ്രധാനമന്ത്രിക്ക് ഭീമ ഹർജി നൽകുന്നതിൻ്റെ ഭാഗമായാണ് ഒപ്പ് ശേഖരണം നടത്തുന്നത്. ഒരു ലക്ഷത്തോളം ഒപ്പുകൾ ശേഖരിച്ച് അടുത്ത മാസം 5-ാം തിയ്യതി പ്രധാനമന്ത്രിയെ നേരിൽ കണ്ട് ഭീമഹർജി തയ്യാറാക്കി നൽകുന്നതിനുള്ള തയ്യാറെടുപ്പിലാണ് LDF നേതൃത്വം. യൂക്കാലി തേക്ക് പോലുള്ള മരങ്ങൾ വെട്ടിമാറ്റി സ്വാഭാവിക വനവൽക്കരണം യാഥാർത്ഥ്യമാക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടുന്നതിനായി DFO, ജനപ്രധിനിധികൾ തുടങ്ങിയവരടങ്ങിയ കമ്മറ്റിക്ക് അധികാരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യോഗത്തിൽ ഉന്നയിച്ചു. കേരളാ കോൺഗ്രസ് (B) നേതാവ് വീരേന്ദ്രകുമാർ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു.CPI ലോക്കൽ കമ്മറ്റി സെക്രട്ടറി N ഫാരിസ്, LDF കൺവീനർ ബീനാ വിജയൻ , ഏരിയാ സെക്രട്ടറി NB കുഞ്ഞുമോൾ തുടങ്ങിയവർ സംസാരിച്ചു.
Tags

Post a Comment

0Comments
Post a Comment (0)
To Top