മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ 900ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആലപ്പുഴ,മാവേലിക്കര, ചുനാട്,ശ്രീ ശിവം വീട്ടിൽ സിദ്ധാർഥ് ശിവകുമാർ (27) ആണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഷഫീക്കിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ രാജേഷ് എം.,സുനിൽ കുമാർ എം.എ.,സിവിൽ എക്സൈസ് ഓഫീസർമാരായ ഷാഫി. ഒ . എന്നിവരുമുണ്ടായിരുന്നു .
