മീനങ്ങാടി : ഐ. എച്ച് ആർ. ഡി കോളേജിലെ വിദ്യാർത്ഥികൾക്ക് മാത്രം ഇ ഗ്രാന്റ് നൽകാത്തത് കോളേജിനോടുള്ള സർക്കാർ അവഗണനയാണ് കാണിക്കുന്നതെന്ന് കെ എസ് യു യൂണിറ്റ് കമ്മിറ്റി ആരോപിച്ചു. ഭൂരിഭാഗം സംവരണ വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജിൽ ഇ ഗ്രാന്റ് ലഭിക്കാത്തത് മൂലം വിദ്യാർത്ഥികൾ പ്രതിസന്ധിയിലാണ് . ഇ ഗ്രാന്റ് അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിദ്യാർത്ഥികളെ അണിനിരത്തി വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭത്തിന് കെ എസ് യു നേതൃത്വം നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. മുഹമ്മദ് ഹിബാൻ, കൃഷ്ണ പ്രസാദ്, അരുൺ,ഹർഷ അശ്വിൻ, തുടങ്ങിയവർ സംസാരിച്ചു.
