മീനങ്ങാടി. :ജില്ലാ പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് നവീകരിച്ച മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം പ്രസിഡണ്ട് സംഷാദ് മരക്കാരും , പെൺകുട്ടികൾക്കായി നിർമിച്ച ശുചിമുറി സമുച്ചയത്തിന്റെ ഉദ്ഘാടനം ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരനും നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.പി ഷിജു, സ്കൂൾ പ്രിൻസിപ്പാൾ ഷിവി കൃഷ്ണൻ , പ്രധാനാധ്യാപകൻ ജോയ് വി സ്കറിയ, എം.പി.ടി.എ പ്രസിഡണ്ട് ,പ്രീത കനകൻ, ഡോ. ബാവ കെ. പാലുകുന്ന് . ടി.ടി. രജനി, പി.ടി ജോസ് , ജുബിഷ ഹാരിസ്, പി.ഡി. ഹരി, ഷിജു വാഴവറ്റ എന്നിവർ പ്രസംഗിച്ചു.
