മീനങ്ങാടി: ചില്ലിംഗ് പ്ലാൻ്റിന് സമീപം ഗുജറി ഗോഡൗണിൽ തീപിടുത്തം. ആക്രി സാധനങ്ങളും ഷെഡ്ഡും കത്തിനശിച്ചു.രാത്രി എട്ടര മണിയോടെയാണ് തീപിടുത്തമുണ്ടായത്. സമീപത്തുണ്ടായിരുന്ന മറ്റ് വീടുകളിലേക്ക് തീ പടരാതിരുന്നതിനാലും ഗോഡൗണിൽ ആളില്ലാത്തതിനാലും വൻ അപകടമാണ് ഒഴിവായത്.കൽപറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് ടീമംഗങ്ങളും നാട്ടുകാരും ചേർന്ന് തീയണച്ചു.
