104 ലിറ്റർ മാഹി മദ്യവുമായി ഒരാൾ പിടിയിൽ, വള്ളിയൂർക്കാവ് ഉത്സവത്തോട് അനുബന്ധിച്ചു വില്പനക്ക് വെച്ച മദ്യവുമാണെന്ന് എക്സൈസ്

0

തലപ്പുഴ: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തലപ്പുഴ കമ്പി പാലം ഭാഗത്ത് നടത്തിയ പരിശോധനയിലാണ്   104 ലിറ്റർ പോണ്ടിച്ചേരി (മാഹി) മദ്യം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട്തലപ്പുഴ കമ്പി പാലം  ആൾവെയിൻ വീട്ടിൽ  'ബേസിലപ്പൻ' എന്ന   ബേസിൽ ആൾവെയ്ൻ(64) നെ അറസ്റ്റ് ചെയ്തു.  എക്സൈസ് പരിശോധന സംഘത്തിൽ പ്രിവന്റീവ് ഓഫീസർ ജിനോഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ്. എ. സി,സുരേഷ് വി കെ, സനൂപ് കെ എസ്,  വുമൺ സിവിൽ എക്സൈസ് ഓഫീസർ  സെൽമ ജോസ് എന്നിവരും ഉണ്ടായിരുന്നു.
Tags

Post a Comment

0Comments
Post a Comment (0)
To Top