സെന്‍ഡോഫിൽ നാശനഷ്ടങ്ങളുണ്ടാക്കിയാൽ കനത്ത വില നൽകേണ്ടി വരും; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുന്നറിയിപ്പ്

0

തിരുവനന്തപുരം: പരീക്ഷയ്‌ക്ക് ശേഷം സ്‌കൂളുകളില്‍ സെന്‍ഡോഫ് ദിനം ആഘോഷിക്കുന്നതില്‍ മുന്നറിയിപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍.

മധ്യ വേനല്‍ അവധിക്ക് സ്കൂളുകള്‍ അടയ്ക്കുന്ന അവസാന ദിവസങ്ങളില്‍ സെന്‍ഡോഫ് പരിപാടികള്‍ സംഘടിപ്പിക്കുന്നത് പതിവാണ്.

എന്നാല്‍ പരിപാടിക്കിടെ സ്കൂളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റ് സാമഗ്രഹികള്‍ക്കും കേടുവരുത്താനോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ഇത്തരം നടപടികള്‍ കണ്ടാല്‍ നഷ്ടപരിഹാരം ഈടാക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ വിശദമാക്കുന്നു.

എന്നാല്‍ ഉത്തരവ് പലവിധ മുന്‍ വിധികളോടെയുള്ളതാണെന്നാണ് വ്യാപക വിമര്‍ശനം. ഇതിന് മുന്‍പും സെന്‍ഡോഫ് ദിനത്തില്‍ പല തരത്തിലുളള സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിലയിരുത്തല്‍.

Post a Comment

0Comments
Post a Comment (0)
To Top