പുൽപ്പള്ളി: പെരിക്കല്ലൂർ തോണിക്കടവിൽ നിന്നും ഒരു കിലോയോളം വരുന്ന കഞ്ചാവുമായി യുവാവ് പിടിയിൽ. ഏച്ചോം അഞ്ചുകുന്ന് മുഴയിൽ ജോബിൻ ജേക്കബാണ് പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. പുൽപ്പള്ളി എസ്.എച്ച്. ഒ അനന്തകൃഷ്ണനും സംഘവുമാണ് ഇയാളെ പിടികൂടിയത്.
