സ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയില്‍ തുടരും, തിരുവനന്തപുരം,കോഴിക്കോട് ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

0

10-03-2023
വയനാട് അതിർത്തിയിലും മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന ചൂട് തുടരും. തിരുവനന്തപുരം,കോഴിക്കോട് ജില്ലകളിലെ ചില ഇടങ്ങളില്‍ ചൂട് കഠിനമാകുമെന്നും ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. 

സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയില്‍ എത്തുമെന്നാണ് ദുരന്ത നിവലാരണ അതോറിറ്റി വ്യക്തമാക്കുന്നു. 

ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ആശ്വാസകരമായ സ്ഥിതി ഉള്ളത്. ഈ ജില്ലകളില്‍ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലാണ്. 


 വയനാട് ജില്ലയിൽ  കോഴിക്കോടുമായി ചേർന്ന് കിടക്കുന്ന ഭാഗങ്ങളിൽ സൂര്യാതപ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലും, മറ്റന്നാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Post a Comment

0Comments
Post a Comment (0)
To Top