മീനങ്ങാടി: ഐ.ഐ.ടി ഖരഗ്പൂരില്‍ നിന്ന് എര്‍ത്ത് സയന്‍സ് വിഭാഗത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശ്രുതി പി എസ്. 56 ദശലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആഗോള താപനത്തെ ഇപ്പോഴത്തെ ആഗോള താപനവുമായി ബന്ധപ്പടുത്തി നടത്തിയ പഠനത്തിനാണ് ഡോക്ടറേറ്റ് നേടിയത്. 5 പ്രസിദ്ധീകരണങ്ങള്‍ അടങ്ങിയതാണ് പ്രബന്ധം. മീനങ്ങാടി പടമ്പത്ത് വീട്ടില്‍ ശ്രീനിവാസന്റെയും രമണിയുടെയും മകളാണ് . ഭര്‍ത്താവ്: നിതിന്‍. സഹോദരന്‍: ശ്രീരാഗ്.
