ദേശീയ പഞ്ചായത്ത് രാജ് അവാര്‍ഡ്: കേരളത്തിന് അഞ്ചു പുരസ്കാരങ്ങള്‍

0


ദേശീയ പഞ്ചായത്ത് രാജ് അവാര്‍ഡ്: കേരളത്തിന് അഞ്ചു പുരസ്കാരങ്ങള്‍

2023 ലെ ദേശീയ പഞ്ചായത്ത് രാജ് അവാര്‍ഡുകളില്‍ കേരളത്തിന് 5 അവാര്‍ഡുകള്‍ ലഭിച്ചു. ദേശീയതലത്തില്‍ 9 തീമുകളില്‍ ആകെയുള്ള 27 തീമാറ്റിക്ക് അവാര്‍ഡുകളില്‍ രണ്ട് ഒന്നാം റാങ്കുകളും ഒരു രണ്ടാം റാങ്കും ഒരു മൂന്നാം റാങ്കും കേരളത്തിലെ ഗ്രാമ പഞ്ചായത്തുകള്‍ക്ക് ലഭിച്ചു.2021-22 വര്‍ഷത്തെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങള്‍ നല്‍കുന്നത്.

ആലപ്പുഴ ജില്ലയിലെ ചെറുതന ഗ്രാമപഞ്ചായത്തിന് രാജ്യത്തെ ഏറ്റവും മികച്ച ശിശുസൗഹൃദ ഗ്രാമ പഞ്ചായത്തിനുള്ള ഒന്നാം റാങ്കും, വീയപുരം ഗ്രാമ പഞ്ചായത്തിന് അടിസ്ഥാന സൗകര്യങ്ങളില്‍ സ്വയംപര്യാപ്തക്കുള്ള രാജ്യത്തെ ഒന്നാം റാങ്കും ലഭിച്ചു. മലപ്പുറം ജില്ലയിലെ പെരുമ്ബടപ്പു ഗ്രമാ പഞ്ചായത്തിന് ജലലഭ്യതയില്‍ സ്വയംപര്യാപ്തക്കുള്ള രാജ്യത്തെ രണ്ടാം റാങ്കും, തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്തിന് സദ്ഭരണത്തിനുള്ള മൂന്നാം റാങ്ക് ലഭിച്ചു.

കഴിഞ്ഞ വര്‍ഷം വരെ സംസ്ഥാനതലത്തില്‍ മികച്ച നിശ്ചിത എണ്ണം ഗ്രാമ പഞ്ചായത്തുകള്‍ക്ക് ദേശീയ അവാര്‍ഡ് നല്‍കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഇത്തവണ ആദ്യമായാണ് ഗ്രാമപഞ്ചായത്തുകള്‍ ദേശീയതലത്തില്‍ മത്സരിച്ച്‌ അവയില്‍ നിന്നും മികച്ച ഗ്രാമ പഞ്ചായത്തുകള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്ന രീതി ആരംഭിച്ചത്. ഇവ കൂടാതെ കാര്‍ബണ്‍ ന്യൂട്രല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള പ്രത്യേക അവാര്‍ഡ് ഇനത്തില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്തിന് ദേശീയതലത്തില്‍ ഒന്നാം സ്ഥാനവും ഇത്തവണ ലഭിച്ചിട്ടുണ്ട്.

Post a Comment

0Comments
Post a Comment (0)
To Top