പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചു. നടപടി എടുത്ത് ആരോഗ്യ വകുപ്പ്. ഇരുപത്തി അയ്യായിരം രൂപ പിഴയിട്ട് മീനങ്ങാടി ഗ്രാമപഞ്ചായത്ത്.

0


മീനങ്ങാടി കൊളഗപ്പാറ മലബാർ ആർക്കേഡിന് സമീപത്തായാണ് കഴിഞ്ഞ ദിവസം മുതൽ പ്ലാസ്റ്റിക് കൂട്ടിയിട്ട് കത്തിച്ചത്.കൊളഗപ്പാറ ദേശീയപാതയോട് ചേർന്ന് കിടക്കുന്ന ബിൽഡിംഗിന് സമീപത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട മീനങ്ങാടി ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഗീതയുടെ നേതൃത്വത്തിലുള്ള ടീമംഗങ്ങളാണ് സ്ഥലത്ത് പരിശോധന നടത്തി കത്തിച്ചത് പ്ലാസ്റ്റിക്കാണെന്ന് കണ്ടെത്തിയത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ HI കൃഷബ് സ്പോട്ട് ഫൈനായി ഇരുപത്തി അയ്യായിരം രൂപ ഈടാക്കുമെന്നും അറിയിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ഗീത പറഞ്ഞു.

Post a Comment

0Comments
Post a Comment (0)
To Top