മാര്‍ച്ചില്‍ വാര്‍ഷിക പരീക്ഷക്കൊപ്പം തന്നെ പ്ലസ് വണ്‍ സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകളും നടത്തും

0


തിരുവനന്തപുരം: പ്ലസ് വണ്‍ സപ്ലിമെന്‍ററി, ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ മാര്‍ച്ചില്‍ വര്‍ഷാന്ത്യ പരീക്ഷക്കൊപ്പം നടത്താന്‍ പൊതു വിദ്യാഭാസ വകുപ്പിന്‍റെ ഉത്തരവ്. പരീക്ഷാ നടത്തിപ്പിലും മറ്റുമുള്ള പ്രശ്നങ്ങള്‍ പരിഗണിച്ച്‌ പൊതു വിദ്യാഭാസ ഡയറക്‌ടര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

 സാധാരണയായി ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലാണ് ഈ പരീക്ഷകള്‍ നടത്താറ്. 

പ്ലസ് ടു പരീക്ഷകള്‍ നടക്കുന്ന ദിവസങ്ങളില്‍ ഉച്ചക്കുശേഷമോ പരീക്ഷ ഇല്ലാത്ത ദിവസങ്ങളിലോ നടത്താനാണ് തീരുമാനം. 

അധ്യയന ദിവസങ്ങള്‍ നഷ്ടമാവാതെയും അധ്യാപകര്‍ക്ക് ജോലിഭാരം കുറയ്ക്കുമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top