യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു

0

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍മാനായി എം ഷാജര്‍ ചുമതലയേറ്റു. ചെയര്‍പേഴ്സണ്‍ സ്ഥാനത്തുനിന്ന് ചിന്താ ജെറോം രണ്ടു ടേം പൂര്‍ത്തിയാക്കി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തിലാണ് എം ഷാജര്‍ ചുമതലയേറ്റത്.

പുതിയ ഉത്തരവാദിത്വം പ്രാധാന്യം അര്‍ഹിക്കുന്നതാണെന്നും വിവേചനമില്ലാതെ നീതി പൂര്‍വ്വമായി മുന്നോട്ട് പോകുമെന്നും എം ഷാജര്‍ പറഞ്ഞു. കണ്ണൂര്‍ എംഎം ബസാര്‍ പൂരക്കുന്ന്‌ സ്വദേശിയായ ഷാജര്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന ജോ. സെക്രട്ടറിയുമാണ്‌.

എസ്‌എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗം, സംസ്ഥാന ജോ. സെക്രട്ടറി, കണ്ണൂര്‍ ജില്ലാ സെക്രട്ടറി, കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങളും വഹിച്ചു. കേളോത്ത്‌ മുഹമ്മദ്‌ കുഞ്ഞിയുടെയും ഹാജിറയുടെയും മകനാണ്‌. ഭാര്യ: ഹസീന. മക്കള്‍: അയാന്‍ ഹാദി, അയ്‌റ എമിന്‍

Post a Comment

0Comments
Post a Comment (0)
To Top