സുൽത്താൻ ബത്തേരി : കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ കല്ലൂർ ( 67 ) ൽ സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അസി.എക്സൈസ് കമ്മീഷണർ റ്റി. അനികുമാറും വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ്റെയും നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇവർ സഞ്ചരിച്ച KL 11BS 2637 ഭാരത് ബെൻസ് ലോറിയിൽ നിന്നും 10.12.2020 ന് 111 കി.ഗ്രാം കഞ്ചാവ് ( NDPS CR. No _70/20) കണ്ടെടുക്കുകയും കേസ് വയനാട് അസി.എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ അന്വേഷണം പൂർത്തീകരിച്ച് അന്തിമ കുറ്റപത്രം കൽപ്പറ്റ എൻ.ഡി.പി. എസ് സ്പെഷ്യൽ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. കേസിലെ ഒന്നാം പ്രതി താമരശ്ശേരി, കുമാരനല്ലൂർ,കൂടരഞ്ഞി, ചെറ്റാലിമരക്കാർ സ്വാലിഹ് ,( 28),
രണ്ടാം പ്രതി താമരശ്ശേരി കൂടരഞ്ഞി , കുമാരനല്ലൂർ , മുടക്കാലിൽ ഹാബിദ്,(26) എന്നിവരെ 13 വർഷം തടവിനും ,1 ലക്ഷം രൂപ വീതം പിഴക്കുമാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ് അനുഭവിക്കേണ്ടി വരും ,കേസ് കൂട്ടുത്തരവാദിത്വത്തോടെ നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ മേൽ പ്രതികൾക്ക് 5 വർഷം കഠിന തടവും, 1 ലക്ഷം രൂപ വീതം പിഴയും, പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവും ശിക്ഷയും വിധിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.യു സുരേഷ് കുമാർ ഹാജരായി.
