![]() |
ചുരം എട്ടാം വളവിന് താഴെ ടോറസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ചുള്ളിയോട് സ്വദേശി പൊട്ടയങ്ങൽ
റാഷിദ് (25) ആണ് മരിച്ചത്.
ഇന്നലെ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം.
ബൈക്കില്‍ നിന്നും റാഷിദ് റോഡരികിലെ താഴ്ചയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സഹയാത്രികന്‍ ചികിത്സയിലാണുള്ളത് '

