മീനങ്ങാടി: ഗാന്ധിനഗർ - കനാൽ റോഡിൽ 200 മീറ്റർ ദൂരമാണ് ടാറിംഗ് പൂർത്തീകരിച്ചത്. ഐസി ബാലകൃഷ്ണൻ MLA യുടെ ഫണ്ടിൽനിന്നുള്ള 7 ലക്ഷം രൂപയാണ് പ്രവൃത്തിക്കായ് ഉപയോഗിച്ചത്. ചീരാംകുന്ന് ഗാന്ധിനഗർ ഭാഗങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ മീനങ്ങാടി ടൗണിലേക്ക് എത്തിച്ചേരാവുന്ന റോഡാണ് കല്ലിളകി തകർന്ന് കിടന്നിരുന്നത്.മഴക്കാലമായാൽ സ്കൂൾ കുട്ടികൾ വരെ ദുരിതയാത്രയെന്ന് പറയുന്ന അവസ്ഥയിലാവും റോഡ്. ഈ സാഹചര്യത്തിലാണ് രണ്ട് ഘട്ടങ്ങളിലായി 16 ലക്ഷം രൂപയോളം ചിലവഴിച്ച് 350 മീറ്റർ ദൂരം ടാറിംഗ് പ്രവൃത്തി പൂർത്തികരിച്ചത്.
തുടർന്ന് വരുന്ന മണങ്ങുവയൽ ഭാഗത്തെ 200 മീറ്റർ ദൂരവും,ഗാന്ധിനഗർ ഭാഗത്തെ 300 മീറ്റർ ഭാഗവും ടാറിംഗ് പ്രവൃത്തിയും, കോട്ടൂർ ഭാഗത്ത് പൊട്ടിപ്പൊളിഞ്ഞ 200 മീറ്റർ ദൂരത്തെ അറ്റകുറ്റപ്പണികളുമാണ് ഇനി നടത്തേണ്ടത്. ഇതു കൂടി പൂർത്തിയാവുമ്പോൾ
പ്രദേശത്തുള്ളവർക്ക് ഏറ്റവും ഫലപ്രദമായ റോഡായി ഈ റോഡ് മാറുമെന്നാണ് നാട്ടുകാർ പറയുന്നത്.
നീണ്ട കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ നിരന്തരമായ റോഡെന്ന ആവശ്യം പ്രാവർത്തികമാകുന്ന സന്തോഷത്തിലാണ് നാട്ടുകാർ. പരിപാടിയുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയൻ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബേബി വർഗ്ഗീസ്, കോൺട്രാക്ടർ ശംസുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
