സി ബി എസ് ഇ പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; കേരളത്തിന് 87.33% വിജയം

0



ന്യൂ ഡല്‍ഹി: സി ബി എസ് ഇ പ്ലസ്ടു ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിന് 87.33 ആണ് വിജയ ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം പിന്നിലാണ് ഇത്തവണത്തെ വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം ഇത് 92. 71 ശതമാനമായിരുന്നു. 78.05വിജയ ശതമാനമുള്ള പ്രയ്ഗ്രാജ് ആണ് ഏറ്റവും പിന്നില്‍.

ഇത്തവണയും പെണ്‍കുട്ടികള്‍ തന്നെയാണ് നേട്ടം കൊയ്തിരിക്കുന്നത്. പെണ്‍കുട്ടികള്‍ 90.68 ശതമാനവും, ആണ്‍കുട്ടികള്‍ 84.67 ശതമാനവുമാണ് നേടിയത്. രാജ്യത്ത് തിരുവനന്തപുരം മേഖലയിലാണ് മികച്ച വിജയശതമാനമുള്ളത്. 99.91 ശതമാനമാണ് വിജയം. തൊട്ടുപിന്നില്‍ ബംഗളൂരു മേഖലയാണ് (98.64 ശതമാനം).

cbse.nic.in, cbseresults.nic.in, digilocker.gov.in എന്നീ സൈറ്റുകളില്‍ പരീക്ഷാഫലം ലഭ്യമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ പത്താം ക്ലാസ് ഫലവും പ്രഖ്യാപിക്കും

Post a Comment

0Comments
Post a Comment (0)
To Top