വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

0



കൽപ്പറ്റ:മുട്ടിൽ വാര്യാടിന് സമീപം ഫെബ്രുവരി 25ന് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. എടപ്പെട്ടി ചുള്ളിമൂല കോളനിയിലെ ബാലന്റെ ഭാര്യ ശാരദയാണ് മരിച്ചത്. ദേശീയപാതയിലേക്ക് അശ്രദ്ധമായി പ്രവേശിച്ച കാറിൽ ഇടിച്ച് നിയന്ത്രണംവിട്ട ഓട്ടോറിക്ഷ എതിരേ വന്ന കെഎസ്ആർടിസി ബസിലിടിച്ചായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ മുട്ടിൽ എടപ്പെട്ടി വാക്കൽവളപ്പിൽ ഷെരീഫ് (50), യാത്രക്കാരി എടപ്പെട്ടി ചുള്ളിമൂല പണിയ കോളനിയിലെ അമ്മിണി (49) എന്നിവർ സംഭവദിവസം മരിച്ചിരുന്നു. ഓട്ടോയിലെ യാത്രക്കാരിയായിരുന്നു ശാരദ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്നു.

Post a Comment

0Comments
Post a Comment (0)
To Top