മൊബൈൽ മോഷണം; പ്രതികൾ പിടിയിൽ

0

കൽപ്പറ്റ: മൊബൈൽ ഫോൺ വാങ്ങിക്കാൻ എന്ന വ്യാജേന കൽപ്പറ്റയിലെ ഇമേജ് മൊബൈൽസ് ആന്റ് കമ്പ്യൂട്ടേഴ്സ് എന്ന  സ്ഥാപനത്തിൻ കയറി 120000 രൂപയുടെ സ്മാർട്ട് ഫോണും, സ്മാർട്ട് വാച്ചും മോഷ്ടിച്ച് കടന്ന് കളഞ്ഞ പ്രതികളെ മണിക്കുറുകൾക്കകം  പിടികൂടി. കൽപ്പറ്റ എഎസ്പി തപോഷ് ബസുമതാരിയുടെ നിർദ്ദേശപ്രകാരം കൽപ്പറ്റ എസ്ഐ ബിജു ആന്റണിയും സംഘവുമാണ് പ്രതികളെ പിടികൂടിയത്. വൈത്തിരി വെട്ടിക്കാട്ട് ജെറി ലൂയിസ് ജോസഫ് (33), പൊഴുതന വെങ്ങത്തോട് കുന്നിൽ വീട്ടിൽ മനു എന്ന സുധീവ് ബി.എസ് എന്നിവരാണ് അറസ്റ്റിലായത്.

Post a Comment

0Comments
Post a Comment (0)
To Top