ഇടിമിന്നലിൽ വീട്ടുപകരണങ്ങൾക്ക് തീപിടിച്ചു; വീട് കത്തി നശിച്ചു

0

മാനന്തവാടി: കല്ലിയോട്ടുകുന്നിലെ മുരിങ്ങേ ക്കൽ ബഷീറിന്റെ വീടാണ് കത്തി നശിച്ചത്.വീടിൻ്റെ സീലിങ്ങും, വീട്ടിലെ ഗൃഹോപകരണങ്ങളും പൂർണ്ണമായി കത്തിനശിച്ചു.ഇതോടെ വീട് വാസയോഗ്യമല്ലാതായിരിക്കുകയാണ്.വീടിന് മുകളിൽ ആസ്പറ്റോസ് ഷീറ്റ് പൊട്ടിത്തെറിച്ച് പുക ഉയരുന്നത് കണ്ടപ്പോഴാണ് ഇടിമിന്നലേറ്റ് വീടിന് തീപിടിച്ചത് അയൽവാസികൾ അറിയുന്നത്.ഇടിമിന്നലേറ്റ സമയത്ത് വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൽ ദുരന്തമാണ് ഒഴിവായത്.

Post a Comment

0Comments
Post a Comment (0)
To Top