തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി (ഹിയറിങ് ഇംപയേര്‍ഡ്) 'സേ' പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.പരീക്ഷ ജൂണ്‍ ഏഴിന് തുടങ്ങി 14ന് അവസാനിക്കും.
അപേക്ഷ ഫോറം പരീക്ഷാഭവന്‍റെ www.https://sslcexam.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷയോടോപ്പം പരീക്ഷയില്‍ ലഭിച്ച ഗ്രേഡ് വ്യക്തമാക്കുന്ന കമ്ബ്യൂട്ടര്‍ പ്രിന്‍റൗട്ടും 2023 മാര്‍ച്ചില്‍ പരീക്ഷയെഴുതിയ കേന്ദ്രത്തിലെ പ്രഥമാധ്യാപകന് സമര്‍പ്പിക്കണം.
2023 മാര്‍ച്ചില്‍ പരീക്ഷയെഴുതിയ കേന്ദ്രത്തിലെ പ്രഥമാധ്യാപകര്‍ ഓരോ വിഷയത്തിനും 100 രൂപ ക്രമത്തില്‍ ചൊവ്വാഴ്ച മുതല്‍ 25 വരെ അപേക്ഷയോടൊപ്പം പണമായി ശേഖരിച്ച്, ബന്ധപ്പെട്ട പരീക്ഷ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് 26ന് വൈകീട്ട് 4 മണിക്ക് മുമ്ബായി അപേക്ഷ സമര്‍പ്പിക്കണം.
ചീഫ് സൂപ്രണ്ടുമാര്‍ അപേക്ഷ ഫോറം സ്വീകരിച്ച് 27ന് വൈകീട്ട് അഞ്ചിന് മുമ്ബായി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. ഹാള്‍ടിക്കറ്റ് 'സേ' പരീക്ഷാകേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടുമാര്‍ വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ജൂണ്‍ അഞ്ചിന് മുമ്ബ് വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യണം. പരീക്ഷ ടൈംടേബിള്‍ സഹിതമുള്ള വിജ്ഞാപനം പരീക്ഷാഭവന്‍റെ വെബ്സൈറ്റില്‍ (https://pareekshabhavan.kerala.gov.in/) ലഭ്യമാണ്.
