ഹയർ സെക്കണ്ടറി പരീക്ഷ; തിളക്കമാർന്ന വിജയവുമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ.

0

ഹയർ സെക്കണ്ടറി പരീക്ഷ; തിളക്കമാർന്ന വിജയവുമായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ. 

പരീക്ഷയെഴുതിയ 319 വിദ്യാർഥികളിൽ 287 പേർ വിജയിച്ചു. കൊമേഴ്സ് വിഭാഗത്തിൽ 100 ശതമാനവും, സയൻസിൽ 97 ശതമാനവും, ഹ്യുമാനിറ്റീസിൽ 80  ശതമാനവുമാണ് വിജയം. 34 പേർക്ക് എല്ലാ വിഷയങ്ങളിലും എ. പ്ലസുണ്ട്. സയൻസ് ഗ്രൂപ്പിലെ പവിത്ര സുരേഷും, ഹ്യുമാനിറ്റീസിലെ ഫാത്തിമ നഫ്‌ലയും  1200 - ൽ ,  1196 മാർക്ക് നേടി സ്കൂൾ തലത്തിൽ ഒന്നാമതെത്തി. ഹൃദ്യ മരിയ ബേബി  (1194 ) ,ദേവ്ന എം. ശങ്കർ (1193) എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ. സയൻസ് ഗ്രൂപ്പ് വിദ്യാർഥിനി എം.എസ് ശ്രീലക്ഷ്മി 1187 മാർക്ക് നേടി പട്ടികവർഗ വിഭാഗത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി.

Post a Comment

0Comments
Post a Comment (0)
To Top