കാറിനടിയിൽപ്പെട്ട് യുവാവ് മരിച്ചു.
താഴെവരദൂർ ചൗണ്ടേരി റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. താഴെ വരദൂർ പ്രതീപിന്റെ ( സമ്പത്ത് ) മകൻ അഖിൽ (25) ആണ് മരിച്ചത്. രാത്രി 8.30ഓടെയാണ് സംഭവം. താഴെ വരദൂർ ടെലഫോൺ എക്സേഞ്ചിന് സമീപത്ത് എത്തിയ കാർ ചൗണ്ടേരിയിലേക്കുള്ള തെറ്റ് റോഡിലേക്ക് കടന്നതോടെ റോഡിൽ ഉണ്ടായിരുന്ന അഖിൽ വാഹനത്തിന് അടിയിൽപ്പെട്ടാണ് അപകടം ഉണ്ടായതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം.ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
