തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ നിലവിലുള്ള 1831 ഒഴിവുകളിലേക്ക് പി എസ് സി നിയമന ശുപാര്‍ശ അയച്ചു തുടങ്ങി..
ഇന്ന് 1155 പേര്‍ക്ക് ശുപാര്‍ശ അയച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം.
വനിതാ പൊലീസ്- 260, കെ എ പി രണ്ട്- 294, കെ എ പി മൂന്ന്- 257, കെ എ പി അഞ്ച്- 123, എസ് എ പി തിരുവനന്തപുരം- 221 എന്നിങ്ങനെയാണ് നിയമന ശുപാര്‍ശ. ബാക്കിയുള്ളവര്‍ക്ക് രണ്ട് ദിവസത്തിനകം അയക്കും.
പരീക്ഷയും റാങ്ക് പട്ടിക പ്രസിദ്ധീകരണവും നിയമന ശുപാര്‍ശയും റെക്കോര്‍ഡ് സമയത്തിനുള്ളിലാണ് പി എസ് സി പ്രസിദ്ധീകരിച്ചത്.
